
തിരുവനന്തപുരം : സംസ്ഥാന ട്രാക്ക് സൈക്ളിംഗ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയുമായി കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടക്കും. കായികമന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ,സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്,എൽ.എൻ.സി.പി.എ പ്രിൻസിപ്പൽ ജി.കിഷോർ തുടങ്ങിയവർ പങ്കെടുക്കും.