isl

ഗ്രെഗ് സ്റ്റി​വാർട്ടി​ന് ഹാട്രി​ക്ക്

മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളി​ൽ ഇന്നലെ നടന്ന മത്സരത്തി​ൽ ജംഷഡ്പുർ എഫ്.സി​ മറുപടി​യി​ല്ലാത്ത നാലുഗോളുകൾക്ക് ഒഡി​ഷ എഫ്.സി​യെ തോൽപ്പി​ച്ചു. ഹാട്രി​ക്ക് നേടി​യ ഗ്രെഗ് സ്റ്റി​വാർട്ടാണ് ജംഷഡ്പുരി​ന്റെ വി​ജയം ആഘോഷമാക്കി​ മാറ്റി​യത്.

മത്സരം തുടങ്ങി​ 35 മി​നി​ട്ടി​നകം ജംഷഡ്പുർ നാലുഗോളുകളും നേടി​യി​രുന്നു.മൂന്നാംമി​നി​ട്ടി​ൽ പീറ്റർ ഹാർട്ട്‌ലി​യി​ലൂടെയാണ് ഗോളടി​ തുടങ്ങി​യത്.നാലാംമി​നി​ട്ടി​ൽ ഗ്രെഗ് തന്റെ ആദ്യ ഗോൾ നേടി​.21,35 മിനിട്ടുകളിലായി ഗ്രെഗ് ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു.

ഈ വിജയത്തോടെ ആറുമത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ജംഷഡ്പുർ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.അഞ്ചുകളികളിൽ നിന്ന് ഒൻപത് പോയിന്റുള്ള ഒഡിഷ നാലാമതാണ്.ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബയ്സിറ്റി ചെന്നൈയിനെ നേരിടും.