
ലോകമാകെ വ്യാപകമായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയർ ടൂളിൽ ഗുരുതര സാങ്കേതിക പ്രശ്‌നം കണ്ടെത്തി സൈബർ വിദഗ്ദ്ധർ. ഒരു പാസ്‌വേർഡ് പോലുമില്ലാതെ സിസ്‌റ്റത്തിന്റെ ഇന്റേണൽ നെറ്റ്‌വർക്കിൽ പ്രവേശിച്ച് ഡേറ്റ കൊളളയടിക്കാനും ഡിലീറ്ര് ചെയ്യാനും ഹാക്കർമാരെ സഹായിക്കുന്നതാണ് ഇപ്പോൾ കണ്ടെത്തിയ പ്രശ്‌നം. ഇത് എത്രനാൾക്കകം പരിഹരിക്കാൻ കഴിയുമെന്ന് വ്യക്തമായിട്ടില്ല. ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറായ അപ്പാച്ചെയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
ലോകമാകെ ഉപയോഗിക്കുന്ന ഈ സോഫ്‌റ്ര്‌വെയറിലെ തകരാർ മൂലം കമ്പനികൾ അവരുടെ സിസ്‌റ്രം അപ്ഡേറ്ര് ചെയ്യാനും സൈബർ ആക്രമണം തടയാനുമായി പണിപ്പെടുകയാണ്. ഇതിനിടയിൽ തന്നെ ആക്രമണത്തിനുളള ശ്രമങ്ങളുണ്ടായതായാണ് വിവരം. ലോകമാകെയുളള മിക്ക വലിയ കമ്പനികളും ഈ പ്രശ്‌നത്തിൽ പെട്ടു. ഇവർ ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങളിലും വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നതുമായ ക്ളൗഡ് സെർവറിലും സോഫ്‌റ്റ്‌വെയറിലുമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.പാസ്‌വേർഡ് പോലുമില്ലാതെ ഈ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ ആർക്കും ആക്‌സസ് ചെയ്യാം. ഇതിലൂടെ വളരെയെളുപ്പം നിർണായക വിവരങ്ങൾ ഹാക്കറിന് കൈയ്‌ക്കലാക്കാം. മൈക്രോസോഫ്‌റ്രിന്റെ മൈൻക്രാഫ്‌റ്റ് ഗെയിമിൽ ഇതാദ്യമായി കണ്ടെത്തി. ഗെയിം ഉപയോഗിക്കുന്നവർ അത്യാവശ്യമായി അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്‌റ്റ് അറിയിച്ചിട്ടുണ്ട്.