
തൃശൂർ: സോഷ്യൽ മീഡിയ വഴി മാസങ്ങൾക്ക് മുൻപ് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്‌ദാനം വഴി പീടിപ്പിച്ചയാൾ പിടിയിൽ. ഗുരുവായൂർ തെക്കേനട വാകയിൽ മഠം പദ്മനാഭനാണ് (54) ചാവക്കാട് പൊലീസിന്റെ പിടിയിലായത്. ഏഴ് മാസം മുൻപ് മാത്രമാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്.
വിവാഹിതനും കുടുംബസ്ഥനുമായ പദ്‌മനാഭൻ ഈ വിവരം മറച്ചുവെച്ച് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ലോഡ്‌ജുകളിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്‌തു. പിന്നീട് യുവതിയുടെ കൈയിൽ നിന്നും സ്വർണാഭരണങ്ങളും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തതായും ചാവക്കാട് പൊലീസ് അറിയിച്ചു. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പൊലീസ് ഇൻസ്‌പെക്‌ടർ കെ.എസ് സെൽവരാജിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്‌റ്റ് ചെയ്‌തത്.