
ശ്രീനഗർ: പുൽവാമയിൽ സൈന്യം ഭീകരനെ വധിച്ചു. രാജ്പുര മേഖലയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നുവെന്ന് കാശ്മീർ സോൺ പൊലീസ് അറിയിച്ചു.
#PulwamaEncounterUpdate: 01 unidentified #terrorist killed. #Operation going on. Further details shall follow. @JmuKmrPolice https://t.co/XPjIG6r859
— Kashmir Zone Police (@KashmirPolice) December 15, 2021
പ്രദേശത്ത് നാല് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഞായറാഴ്ച പുൽവാമയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടിരുന്നു.