jayaraj

ഒറ്റ ദിവസം ഒരു സംവിധായകന്റെ തന്നെ മൂന്ന് ചിത്രങ്ങൾ സെൻസറിംഗ് പൂർത്തിയാക്കി സംവിധായകൻ ജയരാജ് ചരിത്രം രചിച്ചു. ജയരാജ് സംവിധാനം ചെയ്ത അവൾ, നിറയെ തത്തകൾ ഉള്ള മരം, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്നീ മൂന്ന് ചിത്രങ്ങളാണ് ഇന്നലെ തിരുവനന്തപുരത്ത് സെൻസർ ബോർഡ് സെൻസർ ചെയ്തത്. ലെനിൻ സിനിമാസിൽ രാവിലെ എട്ടു മണിക്കും പത്തിനും ഉച്ചയ്ക്ക് രണ്ടുമണിക്കുമായിരുന്നു സെൻസറിംഗിനായുള്ള സ്ക്രീനിംഗ് നടന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ജയരാജ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.

ഈ​ ​വ​ർ​ഷം​ ​ജ​നു​വ​രി​ക്കും​ ​സെ​പ്റ്റം​ബ​റി​നും​ ​ഇ​ട​യി​ൽ​ ​അ​ഞ്ച് ​ചി​ത്ര​ങ്ങ​ളാ​ണ് ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചാ​യി​രു​ന്നു​ ​ഇ​ത്.​ ​അത്ഭുതകരമായ വേഗത്തിലാണെങ്കിലും മികച്ച സിനിമകളാണ് ഓരോന്നും. ​​​ടി.​​​പ​​​ദ്മ​​​നാ​​​ഭ​​​ന്റെ​​​ ​​​പ്രശസ്തമായ കഥയെ ആസ്പദമാക്കി പ്ര​​​കാ​​​ശം​​​ ​​​പ​​​ര​​​ത്തു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​പെ​​​ൺ​​​കു​​​ട്ടി,​​​ ​​​എം.​​​ടി​​​യു​​​ടെ​​​ ​​​കഥയിൽ സ്വ​​​ർ​​​ഗം​​​ ​​​തു​​​റ​​​ക്കു​​​ന്ന​​​ ​​​സ​​​മ​​​യം,​​​ജയരാജ് തന്നെ രചന നിർവഹിച്ച ​​​നി​​​റ​​​യെ​​​ ​​​ത​​​ത്ത​​​​​​കളുള്ള മ​​​രം​​​ , അവൾ, പ്രമദവനം എന്നിങ്ങനെ അ​ഞ്ചു​ചി​​​ത്ര​ങ്ങ​ൾ.​ ​നെ​​​ടു​​​മു​​​ടി​​​വേ​​​ണു​​​ ​​​അ​​​വ​​​സാ​​​ന​​​മാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ത് ​​​സ്വ​​​ർ​​​ഗം​​​ ​​​തു​​​റ​​​ക്കു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്തി​​​ലാ​​​ണ്.​​​ഒ​പ്പ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ചാ​ന​ൽ​ ​അ​വ​താ​ര​ക​ ​കൂ​ടി​യായ മീ​​​നാ​​​ക്ഷി​​​യാ​​​ണ് ​​​പ്ര​​​കാ​​​ശം​​​ ​​​പ​​​ര​​​ത്തു​​​ന്ന​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ​​​ ​​​വേ​​​ഷം​​​ ​​​ചെ​​​യ്ത​​​ത്.അവൾ എന്ന സിനിമ സുരഭിലക്ഷ്മിയുടെ ഏറ്റവും മികച്ച അഭിനയം പുറത്തുകൊണ്ടുവരുന്നതായിരിക്കും.പ്രമദവനത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ. വിദേശ മലയാളിയായ വരദ സേതു നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജ​യ​രാ​ജ് ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യു​മെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​നി​റ​യെ​ ​ത​ത്ത​ക​ളുള്ള മ​രം" ​ഒ​ട്ടേ​റെ​ ​പു​തു​മ​ക​ൾ​ ​അ​ട​ങ്ങു​ന്ന​ ​ചി​ത്ര​മാ​ണ്.​ഇ​ന്ത്യ​യു​ടെ​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യ​ ​ഇ​ഫി​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​യി​ലും,​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ഈ​ ​ചി​ത്ര​ത്തി​ന് ​ഇ​ഫി​യി​ൽ​ ​(​ ​ഐ.​എ​ഫ്.​എ​ഫ്.​ഐ​ ​)​ ​യു​ന​സ്കോ-​ ​ഗാ​ന്ധി​ ​പ്രൈ​സി​നു​ള്ള​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലേ​ക്കും​ ​സെ​ല​ക്ഷ​ൻ​ ​ല​ഭി​ച്ചി​രു​ന്നു.അവസാന റൗണ്ടിലാണ് പിന്തള്ളപ്പെട്ടത്.ഈ അഞ്ച് ചിത്രങ്ങളിൽ മൂന്നെണ്ണത്തിന്റെ സെൻസറിംഗാണ് ഇന്നലെ നടന്നത്.