
'കുറുപ്പി"ന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. 'കുറുപ്പി"ന്റെ രണ്ടാം ഭാഗമെന്ന സൂചന തരുന്ന വിധത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ.
താടി നീട്ടി വളർത്തി മുടി കെട്ടി വച്ച് കലിപ്പ് ലുക്കിൽ സിഗററ്റ് വലിച്ചു നിൽക്കുന്ന താരത്തിന്റെ പുതിയ ലുക്കും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.
കൊവിഡ് പ്രതിസന്ധിയിൽ അടഞ്ഞു കിടന്ന തീയേറ്ററുകളെ ആവേശം കൊള്ളിക്കുന്ന തരത്തിലായിരുന്നു 'കുറുപ്പി"ന്റെ വരവ്.
മികച്ച കളക്ഷനോടെ തുടങ്ങിയ ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ ഓടുന്നുണ്ട്. പിടിക്കിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം ഒരുക്കിയത് ശ്രീനാഥ് രാജേന്ദ്രനാണ്.
'കുറുപ്പ്" കണ്ടിറങ്ങിയവരെല്ലാം ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് ചോദിച്ച ചോദ്യവും രണ്ടാം ഭാഗം ഉണ്ടാകുമോ എന്നായിരുന്നു. എന്തായാലും അതുറപ്പിക്കുന്ന തരത്തിലുള്ള മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.