pocso

കോഴിക്കോട്: പോക്‌സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. കോടഞ്ചേരിയിലാണ് സംഭവം. അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അദ്ധ്യാപകനായ വേഞ്ചേരി കുന്നത്ത് കെ എം ഇബ്രാഹിം മുസ്ല്യാരെയാണ് കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

പോക്‌സോ നിയമപ്രകാരമാണ് ഇബ്രാഹിം മുസ്ല്യാർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടി മതപഠനത്തിനായി മദ്രസയിലെത്തിയ സമയത്ത് പ്രതി ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് പരാതി. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.