
തൃശൂർ: വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. ഗുരുവായൂർ തേക്കേനട വാകയിൽ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
വിവാഹ വാഗ്ദ്ധാനം നൽകി, യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പരാതിക്കാരി ഏഴ് മാസം മുൻപായിരുന്നു പത്മനാഭനെ പരിചയപ്പെട്ടത്. വിവാഹിതാനാണെന്ന വിവരം മറച്ചുവച്ച് പലതവണ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇയാൾ യുവതിയുടെ സ്വർണം വാങ്ങി പണയം വയ്ക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിൽ നിന്ന് എട്ടേകാൽ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനൽകിയിട്ടില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.