
കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്ന നായികമാർ കുറവാണ്. എന്നാൽ, കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി മലയാളികളെ ഞെട്ടിച്ച കക്ഷിയാണ് ഫറ ഷിബ്‌ല.
സിനിമ കഴിഞ്ഞ ശേഷം പഴയ ശരീരത്തിലേക്ക് തിരികെ പോകാൻ താരം നടത്തിയ വർക്കൗട്ടും കഷ്‌ടപ്പാടുമൊക്കെ വീഡിയോകളിലൂടെയും ഫോട്ടോസിലൂടെയും ആരാധകരുമായി പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, വളരെ വ്യത്യസ്‌തമായി സ്വിം സ്യൂട്ടിൽ നിൽക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റയിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്റെ ശരീരത്തിന് വിലയിടാൻ വരരുത് എന്ന് സൂചിപ്പിച്ചാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
' എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല.
എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്‌തുവല്ല.
എന്റെ ശരീരമാണ് എന്റെ ആയുധം.
എന്റെ അനുഭവങ്ങളുടെ ശേഖരമാണത്.
എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല.
എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക... സോഫി ലൂയിസ് ' ഇതായിരുന്നു താരം ചിത്രത്തിനൊപ്പം നൽകിയ വരികൾ.