
ന്യൂയേർക്ക് : 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ നേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെയും മറികടന്നും. പട്ടികയിൽ മോദി എട്ടാം സ്ഥാനത്താണ്. ലോകത്തിലെ ജനപ്രീതിയുള്ള നേതാക്കളുടേയും സെലിബ്രിറ്റികളുടേയും പട്ടികയാണ് അന്താരാഷ്ട്ര സർവേയിലൂടെ പുറത്തിറക്കിയത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷവും ഒബാമയായിരുന്നു ഒന്നാം സ്ഥാനം നേടിയത്. അധികാരം ഒഴിഞ്ഞ ശേഷം ജനമനസുകളിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇടിവ് തട്ടിയിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു.
നിരവധി വർഷം ഈ സ്ഥാനം കരസ്ഥമാക്കിയിരുന്ന അമേരിക്കൻ ബിസിനസ് മാഗ്നറ്റ് ബിൽ ഗേറ്റ്സ് ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മൂന്നാം സ്ഥാനത്തും, ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ആക്ഷൻ താരം ജാക്കി ചാൻ, ടെക് ജീനിയസ് എലോൺ മസ്‌ക്, ഫുട്‌ബോൾ സെൻസേഷൻ ലയണൽ മെസി, പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് വ്യവസായി ജാക്ക് മാ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
സർവേ നടത്തിയ യുഗവ് പറയുന്നതനുസരിച്ച് ഈ വർഷം 38 രാജ്യങ്ങളിൽ നിന്നുള്ളവരാണ് സർവേയിൽ പങ്കെടുത്തത്.
ഓൺലൈൻ വഴിയാണ് വോട്ടെടുപ്പ് നടത്തിയത്. അടുത്തിടെ മറ്റൊരു യുഎസ് റിസർച്ച് സ്ഥാപനം നടത്തിയ സർവേയിൽ
ലോകനേതാവായി പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തിരുന്നു. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട് പുറത്തിറക്കിയ ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കറിൽ ഏറ്റവും ഉയർന്ന റേറ്റിംഗുമായാണ് മോദി ഒന്നാമത് എത്തിയത്. 70% സ്‌കോറോടെ പ്രധാനമന്ത്രി മോദി ഏറ്റവും അംഗീകൃത ലോക നേതാവായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോർ (66%), ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി (58%) എന്നിവരായിരുന്നു രണ്ടാമതും മൂന്നാമതും സ്ഥാനത്ത് ഉണ്ടായിരുന്നത്.
World's Most Admired Men 2021 (1-10)
— YouGov (@YouGov) December 14, 2021
1. Barack Obama 🇺🇸
2. Bill Gates 🇺🇸
3. Xi Jinping 🇨🇳
4. Cristiano Ronaldo 🇵🇹
5. Jackie Chan 🇨🇳
6. Elon Musk 🇿🇦
7. Lionel Messi 🇦🇷
8. Narendra Modi 🇮🇳
9. Vladimir Putin 🇷🇺
10. Jack Ma 🇨🇳https://t.co/oBV8X1gh6E pic.twitter.com/IedkTP2d7c