idly

സോഷ്യൽ മീഡിയയിൽ ദിനംപ്രതി പുതിയ പുതിയ ഭക്ഷണപരീക്ഷണങ്ങൾ നടക്കാറുണ്ട്. പലതും അതിവേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, വെളുത്തു തുടുത്ത ഇഡ്‌ലിക്കുട്ടന്മാരെ വെല്ലുന്ന ഒരു പുതിയ വിഭവം അവതരിച്ചിരിക്കുകയാണ്, സംഗതി ഇഡ്‌ലി തന്നെയാണ്. പക്ഷേ നിറം കറുപ്പാണെന്ന് മാത്രം.

ഇഡ്‌ലി പ്രേമികൾക്കെല്ലാം വലിയൊരു തിരിച്ചടിയായിരിക്കുകയാണ് പുതിയ കണ്ടുപിടിത്തം. മനസും വയറും നിറയ്‌ക്കുന്ന പഞ്ഞി പോലെ വെളുത്ത ഇഡ്‌ലിയെ മറക്കാനോ അവഗണിക്കാനോ തങ്ങൾക്കാകില്ലെന്നും ഇത്തരത്തിലുള്ള പാചകപരീക്ഷണങ്ങൾ ദയവ് ചെയ്‌ത് അവസാനിപ്പിക്കുമോയെന്നുമാണ് കൂടുതൽ പേരും ചോദിച്ചിരിക്കുന്നത്.

View this post on Instagram

A post shared by VIVEK N AYESHA |NAGPUR BLOGGER (@eatographers)

നാഗ്പൂറിലെ ഒരു ഭക്ഷണശാലയിലാണ് കറുത്ത ഇഡ്‌ലി വിൽക്കപ്പെടുന്നത്. ഫുഡ് ബ്ലോഗർമാരായ അയിഷയും വിവേകുമാണ് കറുത്ത ഇഡ്ലിയെ പരിചയപ്പെടുത്തുന്നത്.

വിഷാംശമുള്ള കറുത്ത ഇഡ്‌ലിയാണെന്നും ഗർഭിണികൾ കഴിക്കാൻ പാടില്ലെന്നും പ്രത്യേകിച്ച് പറയുന്നുണ്ട്. ഇത് പരീക്ഷിച്ചു നോക്കണമെന്നുള്ളവർക്കായി ഇഡ്ലി ഉണ്ടാക്കുന്ന വീഡിയോയും പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.