max-vestappan

ഫോർമുല വണ്ണിൽ ഹൈബ്രിഡ് കാലഘട്ടം തുടങ്ങിയ 2014ൽമുതൽ ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പും കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ്പും കുത്തകയാക്കി​യി​രുന്ന മെഴ്‌സിഡസ് കമ്പനിയുടെ ആധി​പത്യം അവസാനി​പ്പി​ച്ചാണ് മാക്സ് വെഴ്സ്റ്റപ്പന്റെ കടന്നുവരവ്. സീസണി​ലെ അവസാനത്തെ മത്സരത്തിൽ ലൂയിസ് ഹാമിൽട്ടൻ എന്ന അതി​കായനെ വെഴ്സ്റ്റപ്പൻ മറി​കടക്കുമെന്ന് സത്യത്തി​ലും പലരും പ്രതീക്ഷി​ച്ചി​രുന്നി​ല്ല. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന മാക്സി​ന്റെ ക്ളെമാക്സി​നാണ് അബുദാബി​ വസാക്ഷി​യായത്.

ഫോർമുല വൺ 2021 അവസാന മത്സരം അബുദാബിയിൽ അരങ്ങേറുമ്പോൾ മാക്സിനും ലൂയിസിനും 365.5 പോയിന്റുഞ്ഞപ്പോൾ മൈക്കേൽ ഷൂമാക്കറുടെ റെക്കാഡ് തകർന്നേക്കുമെന്ന് തോന്നി​ച്ചു. ഹാമിൽട്ടനുമായി 12 സെക്കൻഡിന്റെ വ്യത്യാസം വരെ ഉണ്ടായിരുന്ന മാക്സിന് ജയിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം എന്ന് മത്സരം തീരാൻ അഞ്ചു ലാപ്പ് ശേഷിക്കെ റെഡ്ബുളിന്റെ ടീം പ്രിൻസിപ്പൽ ക്രിസ്റ്റ്യൻ ഹോണർ തന്നെ പറയുകയുണ്ടായി.

1. സേഫ്ടി​ കാറി​ന്റെ വരവ്

അതിനുശേഷമായി​രുന്നു അത്ഭുതക്കാഴ്ചകൾ. നിക്കൊളാസ് ലത്തിഫി എന്ന വില്ലിയൻസിന്റെ ഡ്രൈവർ നിയന്ത്രണം വിട്ട് ബാരിയറിൽ ഇടിച്ചു. തുടർന്ന് റേസ് നിയന്ത്രിക്കാനായി സേഫ്റ്റി കാർ ഇറങ്ങുന്നു. തക്കം നോക്കി സോഫ്റ്റ് ടയർ ഇട്ട വെഴ്സ്റ്റപ്പൻ ഹാമിൽട്ടന്റെ തൊട്ടു പുറകിലെത്തി. 45 ലാപ്പോളം ഓടി പഴകിയ ഗ്രിപ്പ് കുറഞ്ഞ ഹാർഡ് ടയറിലായി​രുന്നു അപ്പോൾ ഹാമി​ൽട്ടൺ​.അവസാന ലാപ്പിൽ സേഫ്റ്റി കാർ ഒരു ലാപ് റേസിനു ‌വേണ്ടി വഴിമാറി​. ട്രാക്കിന്റെ രണ്ടാമത്തെ സെക്ടറിൽ തന്നെ ടയറിന്റെ ആനുകൂല്യത്തിൽ വെഴ്സ്റ്റപ്പൻ ഹാമിൽട്ടനെ മറികടക്കുന്നു, വേറൊരു സാഹചര്യത്തിലും മാക്സിന് ലൂയിസിനെ മറികടക്കാനാകുമായി​രുന്നി​ല്ല. അത്രമാത്രം അജയ്യമായിരുന്നു ഹാമിൽട്ടന്റെ മേഴ്‌സിഡസ് കാർ.

2. പെരെസിന്റെ കൈത്താങ്ങ്

റെഡ്ബുള്ളിന്റെ സഹ ഡ്രൈവർ സെർജിയോ പെരെസും മാക്സിന്റെ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിച്ചു. ഹാമിൽട്ടനെ രണ്ടു ലാപ് പിടിച്ചു നിർത്തിയത് പെരെസാണ്. ഇത് മാക്സിന് ഏഴു സെക്കൻഡോളം നേട്ടമുണ്ടാക്കി. ക്വാളിഫയറിൽ 0.371 സ്‌കൗണ്ടിന്റെ ആനുകൂല്യത്തിൽ മാക്സ് ഹാമിൽട്ടനെ മറികടന്നപ്പോൾ ട്രാക്കിന്റെ രണ്ടാമത്തെ സെക്ടറിൽ സ്ലിപ്സ്ട്രീം നൽകി മാക്സിനെ സഹായിച്ചത് സെർജിയോ പെരേസ് തന്നെ ആയിരുന്നു.

വെറും ഭാഗ്യമല്ല

ഭാഗ്യം കൊണ്ടല്ല, കഠിനാദ്ധ്വാനം കൊണ്ടാണ് മാക്സ് വെഴ്സ്റ്റപ്പൻ ഈ സീസണിൽ മുന്നേറിയത്. ബാകുവിൽ ലീഡിൽ മുന്നേറുമ്പോൾ തന്നെ ടയർ പൊട്ടി മാക്സിന് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. ബ്രിട്ടിഷ് ഗ്രാൻഡ്പ്രീയിൽ ലീഡിൽ മുന്നേറുമ്പോൾ തന്നെ ഹാമിൽട്ടനുമായി ഉരസി മാക്സിന് മത്സരത്തിൽനിന്ന് പിന്മാറേണ്ടി വന്നു. ഹംഗറിയിലും ഭാഗ്യത്തിന്റെ തുണ മാക്സിന് ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ ആകട്ടെ മാക്സും ഹാമിൽട്ടനും കൂട്ടിയിടിച്ച് മത്സരത്തിൽനിന്ന് പിന്മാറേണ്ടി വന്നു.