തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നും നാളെയും സമ്പൂർണ ബാങ്ക് പണിമുടക്ക് പ്രഖാപിച്ച് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ്. പത്തു ലക്ഷത്തോളം വരുന്ന തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്ന് വിവിധ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എ.ഐ.ബി.ഇ.എ കേരള പ്രസിഡന്റ് കെ.എസ് കൃഷ്ണ, എ.ഐ.ബി.ഒ.സി കേരള ജനറൽ സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ, എൻ.സി.ബി.ഇ കേരള ഡെപ്യൂട്ടി ജനറൽ സെക്രട്ടറി രജത് എച്ച്.സി, എ.ഐ.ബി.ഒ.എ കേരള സെക്രട്ടറി എച്ച്.വിനോദ്കുമാർ, ബി.ഇ.എഫ്.ഐ കേരള ജോയിന്റ് സെക്രട്ടറി എസ്.എൽ.ദിലീപ്, ഐ.എൻ.ബി.ഇ.എഫ് കേരള സെക്രട്ടറി സഫറുള്ള, ഐ.എൻ.ബി.ഒ.സി കേരള ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സാബുരാജ് കെ.സി തുടങ്ങിയവർ പങ്കെടുത്തു.