loan

കൊച്ചി: ഭവന, കാർ വായ്പകളുടെ പലിശ നിരക്ക് വെട്ടികുറച്ച് ബാങ്ക് ഒഫ് മഹാരാഷ്ട്ര. 6.80 ആയിരുന്ന ഭവന വായ്പാപലിശ 6.40 ശതമാനവും കാർ വായ്പയുടെ പലിശനിരക്ക് 7.05 ശതമാനത്തിൽ നിന്ന് 6.80 ശതമാനവും ആണ് കുറച്ചത്. എന്നാൽ വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ചായിരിക്കും ലോണുമായി ബന്ധപ്പെട്ട ഓഫറുകൾ ലഭിക്കുക.

സ്വർണ, ഭവന, കാർ വായ്പകളുടെ പ്രോസസിംഗ് ഫീസ് ഒഴിവാക്കിയതായി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ.എസ്. രാജീവ് പറഞ്ഞു. റീട്ടെയിൽ ബൊണാൻസ ഫെസ്റ്റീവ് ധമാക്ക ഓഫറിലൂടെ ഭവന, കാർ വായ്പകളിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ബാങ്ക് ഈടാക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹേമന്ത് തംത പറഞ്ഞു.