bus-accident

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 5 സ്ത്രീകൾ ഉൾപ്പെടെ 9 പേർ മരിച്ചു.
47 യാത്രക്കാരുമായി പോയ ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. പശ്ചിമ ഗോദാവരി ജില്ലയിൽ ഉൾപ്പെടുന്ന ജില്ലെരുവാഗിലാണ് അപകടമുണ്ടായത്. മരണപ്പെട്ടവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നു.

യാത്രക്കാരുമായി അശ്വറോപേട്ടിൽ നിന്ന് ജംഗറെഡ്ഡിഗുഡെമിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.