dq

സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'നു ശേഷം ദുൽഖർ സൽമാനും സംവിധായകൻ ശ്രീനാഥ്
രാജേന്ദ്രനും വീണ്ടുംഒന്നിക്കുന്നു. 'അലക്‌സാണ്ടർ' എന്നാണ് ചിത്രത്തിന്റെ പേര്. ഈ സിനിമയ്ക്ക്
'കുറുപ്പ്' സിനിമയുടെപ്രമേയവുമായി ബന്ധമില്ല. 'കുറുപ്പ്' സിനിമയുടെ ക്ലൈമാക്‌സിൽ .
അലക്‌സാണ്ടർ എന്ന കഥാപാത്രത്തിന്റെ െഗറ്റപ്പിൽ ദുൽഖർ എത്തുന്നുണ്ട്. ഇതേഗെറ്റപ്പിൽ തന്നെയാകും
പുതിയ ചിത്രത്തിൽ ദുൽഖർ എത്തുക....'കുറുപ്പ്' സിനിമയുടെ 50ാം ദിവസം 'അലക്‌സാണ്ടർ' എന്ന പ്രോജക്ടിന്റെ
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.2022ൽ സിനിമയുടെ ചിത്രീകരണം തുടങ്ങും....നവംബർ 12ന് തിയറ്ററുകളിലെത്തിയ 'കുറുപ്പ്' ദുൽഖറിന്റെ കരിയറിലെ ഏറ്റവുംവലിയ ചിത്രമായിരുന്നു... മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ്
കുറുപ്പിന് ലഭിച്ചു....ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ
സംവിധാനം നിർവഹിക്കുന്നകുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസുംഎം സ്റ്റാർ എന്റർടെയ്ൻമെന്റ്‌സും ചേർന്നായിരുന്നു നിർമാണം....