attack

ലക്‌നൗ: മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കയർത്ത് സംസാരിച്ചും കോളറിൽ പിടികൂടിയും കേന്ദ്രമന്ത്രി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ലഖിംപൂർ ഖേരിയിൽ മാദ്ധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ടത്. ലഖിംപൂർ ഖേരി സംഭവത്തിൽ പ്രതിയായി ജയിലിൽ കഴിയുന്ന മകൻ ആശിശ് മിശ്രയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

എന്ത് വിഡ്ഢിത്തമാണ് ചോദിക്കുന്നതെന്ന് മാദ്ധ്യമപ്രവർത്തകനോട് ചോദിച്ച മിശ്ര മാദ്ധ്യമപ്രവർത്തകനെ തള‌ളിയശേഷം ഇത്തരം ചോദ്യം തന്നോട് ചോദിക്കരുതെന്നും മൈക്ക് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

ഓക്‌സിജൻ പ്ളാന്റ് ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി മകൻ ആശിശ് മിശ്രയെ കാണാൻ ജയിലിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തെ കാണാനെത്തിയത്. പൊലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് ഉൾപ്പടെ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് സംഭവം. എന്നാൽ അജയ് മിശ്ര രാജിവയ്‌ക്കണം എന്ന ആവശ്യം ബിജെപി തള‌ളിയിരുന്നു.

A video, purportedly of MoS Home Ajay Mishra lashing out at journalist has surfaced. pic.twitter.com/hSqyK1RkqN

— Piyush Rai (@Benarasiyaa) December 15, 2021