kk

പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തിൽ സഹായകരമാകുന്ന ഒരു മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ.

പ്രോട്ടീൻ ഉപഭോഗം വർദ്ധിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന് ചിക്കൻ, മത്സ്യം, പനീർ അല്ലെങ്കിൽ നട്ട്സ് എന്നിവ ചോറോ ചപ്പാത്തിയോ കഴിക്കുന്നതിന് മുൻപ് കഴിച്ചാൽ, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയും. കൂടാതെ പ്രമേഹമുള്ള വ്യക്തികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലും പ്രോട്ടീനുകൾക്ക് പ്രധാന പങ്കുണ്ട്. ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം ഒരു കിലോ ശരീരഭാരത്തിന് 0.83 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. തീവ്രമായ വ്യായാമത്തിലേർപ്പെടുകയോ ഏതെങ്കിലും അസുഖത്തിൽ നിന്ന് സുഖം പ്രാപിക്കുകയോ ചെയ്യുകയാണെങ്കിൽ പ്രോട്ടീൻ ആവശ്യകത കൂടുതലായിരിക്കും. അനിയന്ത്രിതമായ പ്രമേഹത്തോടൊപ്പം കുറഞ്ഞ അളവിൽ പ്രോട്ടീൻ ഉള്ള ഭക്ഷണം കഴിക്കുന്നത്, പേശികളുടെ ബലം നഷ്ടപ്പെടുന്നതിനും പ്രതിരോധശേഷി കുറയുന്നതിനും ഇടയാക്കും. അതിനാൽ നല്ല നിലവാരമുള്ള പ്രോട്ടീന്റെ ഉപഭോഗം മതിയായ അളവിൽ ഉറപ്പാക്കുക.