
തന്റെ അവധികാല യാത്ര മഞ്ഞണിഞ്ഞ കാശ്‌മീരിലേക്കാക്കി നടി അഹാന കൃഷ്‌ണ. കാശ്‌മീർ യാത്രയുടെ മനോഹന ദൃശ്യങ്ങൾ താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വൈകുന്നേരത്തെ മനോഹരമായ വെയിലിൽ കാശ്‌മീരിന്റെ സ്വന്തമായ 'ശിക്കാര' വളളത്തിൽ പ്രസിദ്ധമായ ദാൽ തടാകത്തിലൂടെ യാത്രചെയ്യുന്ന ചിത്രമാണ് താരം ഏറ്റവും ഒടുവിൽ പങ്കുവച്ചത്.
ഞാൻ സ്‌റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ 2014ലാണ് അഹാന നായികയായി അരങ്ങേറ്രം കുറിച്ചത്.പിന്നീട് നിവിൻ പോളിയ്‌ക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടൊവിനോയ്‌ക്കൊപ്പം ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാ പുളളി എന്നിവയാണ് പുറത്തിറങ്ങിയ ചിത്രങ്ങൾ. നാൻസി റാണി, അടി എന്നിവ വരാനിരിക്കുന്ന ചിത്രങ്ങളാണ്. 'തോന്നൽ' എന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തിരുന്നു താരം.