തിരുവനന്തപുരം: അവകാശലാഭം കർഷകരുടെ അവകാശമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ആർ. ഹേലി സ്മാരക ഫാം ജേർണലിസ്റ്റ് ഫോറം പുരസ്കാരം മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫോറം പ്രസിഡന്റ് സി.എസ്. രവീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ 'കാർഷിക വിജ്ഞാനം ദശാബ്ദ പതിപ്പ്" പ്രശാന്ത് ഹേലി, വൈസ് പ്രസിഡന്റ് പങ്കജാക്ഷൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. എൻ.ജി. ബാലചന്ദ്രനാഥ്, സബിത നാരായൺ, ജി. പ്രസന്നൻ, സുരേഷ് കുമാർ, വിജയം ഭാസ്കർ, ചന്ദ്രിക രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഹെർബേറിയം ശേഖരണ വിജയികൾക്കുള്ള സമ്മാനദാനവും കർഷകരെ ആദരിക്കലും നടന്നു.