
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രവർത്തകർക്കിടയിലേക്ക് എസിപി ചാടിയിറങ്ങിയത് പൊലീസുകാരെയും അത്ഭുതപ്പെടുത്തി. അടിയെടാ...അടിച്ചിട്ട് പോയാൽ മതി എന്ന് എസിപി ആക്രോശിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും അൽപമൊന്നടങ്ങി.