terrorist-died

ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിലെ രാജ്പുരയിൽ ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരൻ ഫിറോസ് അഹമ്മദ് ധറിനെയാണെന്ന് തിരിച്ചറിഞ്ഞു.

ഷോപ്പിയാൻ സ്വദേശിയായ ഫിറോസ്, ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ അംഗമാണ്. നിരവധി ഭീകരാക്രമണക്കേസിൽ പ്രതിയായ ഇയാളെ സുരക്ഷാസേന ഹിറ്റ്ലിസ്റ്റിലെ എപ്ളസ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.

2018ൽ ഷോപ്പിയാനിലെ സൈനപ്പോരയിൽ നാല് പൊലീസുകാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും പങ്കെടുത്തിരുന്നു. ഇയാളുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.