
തിരുവനന്തപുരം: 'സമ്പൂർണ അവബോധത്തിന് ഒരു ആഗോള വിദ്യാഭ്യാസനയം' എന്ന വിഷയത്തെ ആസ്പദമാക്കി ഈശ വിശ്വപ്രജ്ഞാനട്രസ്റ്റ് സംഘടിപ്പിച്ച ത്രിദിന ഗ്ലോബൽ എനർജി പാർലമെന്റിന്റെ (ജി ഇ പി) പതിനൊന്നാം സെഷൻ സമാപിച്ചു.
സമാപന യോഗത്തിൽ വിശിഷ്ടാതിഥികളായി ശ്രീലങ്ക വിദ്യാഭ്യാസ മന്ത്രിയും ഹൗസ് ഒഫ് പാർലമെന്റ് ലീഡറുമായ ദിനേഷ് ഗുണവർധെന, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഇന്ത്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡോ.സി.വി ആനന്ദബോസ് (റിട്ട.ഐ.എ.എസ്) ആയിരുന്നു ജി.ഇ.പി സ്പീക്കർ. ഡോ കിരൺ വ്യാസ് (ഫ്രാൻസ്) ഡെപ്യുട്ടി സ്പീക്കറും.
സമാധാനവും നീതിയും പുലരുന്ന ഒരു സംതുലിത സമൂഹം യാഥാർഥ്യമാക്കുന്നതിന് സംയോജിതവും മാനവികവുമായ ആഗോളവിദ്യാഭ്യാസനയത്തിന്റെ ആവശ്യകതയെക്കുറിച്ച് അഞ്ചു ഭൂഖണ്ഡങ്ങളിലെ 18 രാജ്യങ്ങളിൽ നിന്നായി നൂറിൽപ്പരം വിദ്യാഭ്യാസ വിദഗ്ദ്ധർ ഓൺലൈൻ ചർച്ചകളിൽ പങ്കെടുത്തു. .ജി ഇ പി സ്ഥാപകൻ ജഗദ്ഗുരു സ്വാമി ഈശയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ച സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആത്മീയ വിദ്യാഭ്യാസവും ആധുനിക ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസം സമ്പൂർണ്ണ ബോധത്തിന് എന്ന സ്വാമി ഈശയുടെ സിദ്ധാന്തം അന്തർദേശീയ തലത്തിൽ പ്രചരിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനത്തിന് വിജയം ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച സന്ദേശം ഡോ.സി.വി ആനന്ദബോസ് (റിട്ട.ഐ.എ.എസ്) യോഗത്തിൽ വായിച്ചു. മുൻകേന്ദ്രമന്ത്രി പ്രൊഫ: കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തി., ജി.ഇ.പി സെക്രട്ടറി ഡോ. എം.ആർ.തമ്പാൻ, ഡോ. ക്രിസ്റ്റഫർ ഡ്യൂമാസ് (ഫ്രാൻസ്), ഡോ. വി. രഘു എന്നിവർ ആശംസപ്രസം ചെയ്തു. ആഗോള വിദ്യാഭ്യാസനയം സഭ അംഗീകരിച്ചു. സ്വാമി ഈശ ചിട്ടപ്പെടുത്തിയ പ്രപഞ്ചത്തിന്റെ സ്റ്റാൻഡ് മോഡൽ ലോകത്തിനായി സമർപ്പിച്ചു.
ശാസ്ത്രം, സുസ്ഥിരത, സമാധാനം എന്നിവ ലക്ഷ്യമാക്കി സ്വാമി ഈശയുടെ മാർഗദർശനത്തിൽ പ്രവർത്തിക്കുന്ന ഈശ വിശ്വവിജ്ഞാന ട്രസ്റ്റ് കഴിഞ്ഞ 22 വർഷമായി തിരുവനന്തപുരത്തെ പരീക്ഷണ വിദ്യാലയമായ ഈശ വിശ്വവിദ്യാലയത്തിൽ പരിശീലി പ്പിക്കുന്ന 'സമ്പൂർണ്ണ അവബോധത്തിനായുള്ള വിദ്യാഭ്യാസ'രീതിയാണ് ജി.ഇ.പി വിദ്യാഭ്യാസ കമ്മീഷന് പ്രചോദനമായതെന്ന് ചെയർമാൻ ഡോ ആനന്ദബോസ് പറഞ്ഞു. ഇന്ത്യക്കു പുറമെ ജർമനി, പാരിസ്, ഫ്രാൻസ്, ലണ്ടൻ, ജനിവ, സ്‌പെയിൻ, സ്വിറ്റസർലാൻഡ്, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണ് മുൻസമ്മേളനങ്ങൾ നടന്നത്. .ആർ.തമ്പാൻ