robbery

ക​ട്ട​പ്പ​ന​:​ ​ന​ഗ​ര​ത്തി​ൽ​ ​പ​ള്ളി​ക്ക​വ​ല​യി​ലു​ള്ള​ ​സെ​ന്റ് ​ജോ​ർ​ജ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​മോ​ഷ​ണം.​ കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​ഓ​ഫീ​സി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 86000​ ​രൂ​പ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ഓ​ഫീ​സ് ​വാ​തി​ൽ​ ​കു​ത്തി​ത്തു​റ​ന്നാ​ണ് ​മോ​ഷ്ടാ​വ് ​അ​ക​ത്തു​ക​യ​റി​യ​ത് ​മേ​ശ​യ്ക്കു​ള്ളി​ലാ​യി​രു​ന്നു​ ​പ​ണം​ ​വ​ച്ചി​രു​ന്ന​ത്.​ രാ​വി​ലെ​ ​സ്‌​കൂ​ൾ​ ​തു​റ​ക്കാ​നാ​യി​ ​ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ​മോ​ഷ​ണം​ ​ന​ട​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.​ ​സ്‌​കൂ​ളി​ലെ​ ​സി​.സി​ ​ടിവി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും​ ​കാ​ര്യ​മാ​യ​ ​തു​മ്പുല​ഭി​ച്ചി​ല്ല.​ ​മ​റ്റു വി​ല​പി​ടി​പ്പു​ള്ള​ ​ഇ​ല​ക്ട്രോ​ണി​ക് ​വ​സ്തു​ക്ക​ൾ​ ​ഓ​ഫീ​സ് ​മു​റി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും​ ​അ​വ​യൊ​ന്നും​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.​ സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​രു​ടെ​ ​പ​രാ​തി​യി​ൽ​ ​ക​ട്ട​പ്പ​ന​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധന നടത്തി.​ ​പി​ന്നീ​ട് ​ഡോ​ഗ് ​സ്‌​ക്വാ​ഡും​ ​സ്‌​കൂ​ളി​ലെ​ത്തി. ​ഒ​രാ​ഴ്ച്ച​ ​മു​ൻ​പ് ​ഓ​ശാ​നാം​ ​സ്‌​കൂ​ളി​ലും​ ​മോ​ഷ​ണ​ശ്ര​മം​ ​ന​ട​ന്നി​രു​ന്നു.​ വാ​തി​ൽ​ ​ത​ക​ർ​ത്ത് ​മോ​ഷ്ടാ​ക്ക​ൾ​ ​അ​ക​ത്തുക​യ​റി​യെ​ങ്കി​ലും​ ​വി​ല​പി​ടി​പ്പു​ള്ള​ ​ഒ​ന്നും​ ​അ​ന്ന് ​ന​ഷ്ട​പ്പെ​ട്ടി​ല്ല.​ ​ഈ​ ​സം​ഭ​വ​ത്തി​ൽ​ ​ക​ട്ട​പ്പ​ന​ ​പൊ​ലീ​സ് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണമാ​രം​ഭി​ച്ചു.