
ന്യൂഡൽഹി: ലഖിംപുര്‍ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി നരേന്ദ്രമന്ത്രി പുറത്താക്കാൻ സാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എം.എം നേതാവ് അസദുദ്ദീൻ ഒവൈസി. ലഖിംപൂർ ഖേരി സംഘർഷത്തിന്റെ ആദ്യദിനം മുതൽ ഞങ്ങൾ ഇത് ആസൂത്രിത കൊലപാതകമാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു. മോദി സർക്കാർ അജയ് മിശ്രയെ പുറത്താക്കേണ്ടതാണ്. എന്നാൽ പ്രധാനമന്ത്രി അത് ചെയ്യില്ല. കാരണം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സവർണ വിഭാഗത്തിന്റെ വോട്ട് ആവശ്യമുണ്ട്. ഒവൈസി പറഞ്ഞു.
ലഖിംപൂരിൽ കര്‍ഷകരുടെ ഇടയിലേക്ക് വാഹനമോടിച്ചുകയറ്റിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പ്രത്യേകാന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കേസില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ മിശ്രയെ ഉടന്‍ പുറത്താക്കണമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ബി.ജെ.പി തള്ളിയിരുന്നു,