fgtfyt

യങ്കൂ​ൺ: മ്യാന്മറിൽ സൈനികഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ മരിച്ചു. ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ് കോ സോയി നൈങ് ആണ് മരിച്ചത്. സൈന്യത്തിനെതിരെ വെള്ളിയാഴ്ച യാംഗോനിൽ നടന്ന 'നിശ്ശബ്ദ സമര'ത്തിെന്റ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഭരണകൂടത്തിനെതിരെ നടന്ന ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലൊന്നായ നിശബ്ദ സമരത്തിൽ ജനങ്ങളോട് ആറുമണിക്കൂർ വീടിന് പുറത്തിറങ്ങാതെയും കടകൾ അടച്ചും പ്രതിഷേധിക്കാനായിരുന്നു പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തത്. ജോലിക്കിടെ നൈങിനെ അറസ്റ്റ് ചെയ്ത് രഹസ്യ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. പിന്നീട് യങ്കൂണിലെ സൈനിക ആശുപത്രിയിൽ നൈങ് മരിച്ചുവെന്ന വാർത്ത കുടുംബത്തെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിൽ മർദനത്തിെന്റയും പീഡനത്തിെന്റയും പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. രാജ്യത്ത് സൈനിക അട്ടിമറി നടന്ന ശേഷം ഇതുവരെ നൂറിലേറെ മാദ്ധ്യമപ്രവർത്തകരെയാണ് സൈന്യം ജയിലിലടച്ചത്.