
വീട്ടിൽ ഓരോ സാധനങ്ങൾ വയ്ക്കുന്നതിനും വാസ്തു ശാസ്ത്രത്തിൽ ചില കാര്യങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്. അക്വേറിയവുമായോ വെള്ളവുമായി ബന്ധപ്പെട്ട പ്രതിമകളോ ഷോപീസുകളോ വീടിന്റെ തെക്ക് ദിശയിൽ സ്ഥാപിക്കരുത് എന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. ഇത് വരുമാനം കുറയുന്നതിനും സാമ്പത്തിക ചെലവ് കൂടുന്നതിനുംഇടയാക്കുമെന്നാണ് വിശ്വാസം
വീടിന്റെയും കടകളുടെയും വടക്ക് - കിഴക്ക് ഭാഗം ഒരിക്കലും വൃത്തിരഹിതമായി ഇടരുതെന്നും വാസ്തുവിൽ പറയുന്നു. ഈ ഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അല്ലേങ്കിൽ വീട്ടിലേക്കുള്ള വരുമാനത്തിന്റെ വരവ് കുറയുന്നതിന് ഇത് ഇടയാക്കും.
വീടിന്റെ ചുമരുകളും തറയും പെൻസിലോ ചോക്കോ, കരിയോ കൊണ്ടോ വരയ്ക്കുന്നതും ദോഷമാണ്. ഇത് കടം വർദ്ധിക്കുന്നതിന് ഇടയാക്കും.