
ഉപയോഗിച്ച ആക്‌സസറികൾ മുതൽ ഓട്ടോഗ്രാഫ് ചെയ്ത കടലാസ് കഷണങ്ങൾ വരെ, തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ ഓർമ്മകൾ നിലനിർത്താൻ ആരാധകർ ഏതറ്റംവരെയും പോകാറുണ്ട്. എന്നാൽ ഒരു ടിവി അവതാരകയ‌്ക്ക് തന്റെ അധോവായുവിന് 38 ലക്ഷം രൂപ കിട്ടിയാലോ? സംഭവം സത്യമാണ്. ഓസ്‌ട്രേലിയൻ ടിവി താരമായ സ്‌റ്റെഫാനി മാറ്റോയാണ് ഈ 'അപൂർവപ്രതിഭാസം'.
അധോവായു ഒരു ഗ്ലാസ് പാത്രത്തിൽ ഗ്യാസ് നിറച്ചായിരുന്നു വിൽപന. ഗ്ളാസ് ഒന്നിന് 75000 രൂപയാണ് സ്‌റ്റെഫാനിക്ക് ആരാധകരിൽ നിന്ന് ലഭിച്ചത്. അങ്ങനെ ഒരാഴ്‌ച കൊണ്ട് 38 ലക്ഷം രൂപ കിട്ടുകയായിരുന്നു. ഇൻസ്‌റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രൊമോഷൻ. തന്റെ ആരാധകർ ചോദിക്കുന്ന മറ്റ് ചോദ്യങ്ങൾക്കൊപ്പം പാത്രത്തിൽ എത്രനേരം വായു നീണ്ടുനിൽക്കും എന്നതിനെക്കുറിച്ചും സ്‌റ്റെഫാനി വിശദീകരിക്കും.
മറ്റൊരു വീഡിയോയിൽ, ബീൻസ്, പ്രോട്ടീൻ മഫിൻ, ഹാർഡ്‌വേവിച്ച മുട്ട, പ്രോട്ടീൻ ഷേക്ക്, കുറച്ച് തൈര് എന്നിവ ഉൾപ്പെടുന്ന പ്രഭാതഭക്ഷണത്തെക്കുറിച്ച് മിസ് മാറ്റോ തുറന്നുപറഞ്ഞു. അടുത്തിടെ, മിസ് മാറ്റോ തന്റെ ഫാർട്ട് ജാറുകളിൽ മറ്റൊരു ഘടകം ചേർക്കാൻ തുടങ്ങി.
'എനിക്ക് ചെറിയ പൂക്കളുടെ ഇതളുകൾ ചേർക്കാൻ ഇഷ്ടമാണ്. അവ സുഗന്ധം നിറയ‌്ക്കുകയും അത് കൂടുതൽ നേരം നിലനിൽക്കുകയും ചെയ്യുന്നതായി എനിക്ക് തോന്നുന്നു'- സ്‌റ്റെഫാനിയുടെ വാക്കുകൾ.