doctors-strike

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു. അത്യാഹിത വിഭാഗങ്ങളിൽ തിരികെ ഡ്യൂട്ടിക്ക് കയറി. രാവിലെ എട്ടുമണി മുതലാണ് ഡോക്ടർമാർ അവശ്യ സർവീസുകളിൽ ജോലിക്ക് കയറിത്തുടങ്ങിയത്.


കടുത്ത രീതിയിലുള്ള സമരം പിൻവലിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം ഒപി, വാർഡ് ബഹിഷ്‌കരണം തുടരുകയാണ്. ആരോഗ്യമന്ത്രി വീണാ ജോർജുമായി ഡോക്ടർമാർ ഇന്നലെ ചർച്ച നടത്തിയിരുന്നു. സർക്കാർ സമീപനം അനുകൂലമായിരുന്നെന്ന് സമരക്കാർ വ്യക്തമാക്കി.

ജോലിഭാരം കുറയ്ക്കാന്‍ നിലവിലുള്ള സീനിയര്‍ ഡോക്ടര്‍മാരെ മാറ്റി ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കാമെന്ന് ആരോഗ്യമന്ത്രി ഡോക്ടർമാരെ അറിയിച്ചിരുന്നു. കൂടാതെ സ്റ്റൈപെൻഡ് വര്‍ദ്ധന സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു.