bank-strike

കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ച് ഇന്നും നാളെയും രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കുന്നു. സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട ബാങ്കിംഗ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ ഒൻപത് പ്രധാന സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ‌് ഫെഡറേഷൻ ഒഫ് ബാങ്ക് യൂണിയൻസാണ് സമ്പൂർണ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ പണിമുടക്കിനെ തുടർന്ന് തുടർച്ചയായി നാല് ദിവസങ്ങളിൽ ബാങ്കിംഗ് ഇടപാടുകൾ തടസപ്പെടാൻ സാദ്ധ്യതയുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവർത്തനത്തെ സമരം സാരമായി ബാധിക്കും. എന്നാൽ ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കാൻ സാദ്ധ്യതയില്ല. എടിഎമ്മുകൾ പ്രവർത്തിക്കും.

പത്ത് ലക്ഷം ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്കിൽ പങ്കെടുക്കുമെന്ന് വിവിധാ സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.