
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. ഇന്നലെ ഗ്രാമിന് 4500 ആയിരുന്നത് ഇന്ന് 4530 ആയി വർദ്ധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇതോടെ പവന് 36240 രൂപയാണ് ഇന്നത്തെ വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. ഇന്നലെ ഗ്രാമിന് 4500 രൂപയും പവന് 36000 രൂപയും ആയിരുന്നു.
മുൻ ദിവസങ്ങളെക്കാൾ ഇന്നലെ പവന് 200 രൂപ ഇടിഞ്ഞിരുന്നു എന്നാൽ ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45300 രൂപയാണ്. 300 രൂപയുടെ വർധനവാണ് ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് ഉണ്ടായത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ വിലയിൽ വലിയ രീതിയിലുള്ള വ്യത്യാസമാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 ആയിരുന്നത് 25ഓടെ 4470 ആയി കുറഞ്ഞു. എന്നാൽ 27 ന് 4505 ആയി വീണ്ടും വർദ്ധിച്ചെങ്കിലും നവംബർ 30 ന് 4485 ആയി കുറഞ്ഞു. ഈ മാസം ഗ്രാമിന് 4525 ൽ എത്തിയെങ്കിലും ഇന്നലെ 4500 ആയി കുറഞ്ഞിരുന്നു. ശേഷമാണ് ഇന്ന് വില വർദ്ധിച്ചത്.