pocso-

കോട്ടയം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് മുപ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കോട്ടയം അഡീഷനൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. അഞ്ച് വർഷത്തോളമാണ് പ്രതി മകളെ പീഡിപ്പിച്ചത്. മൂന്നു വകുപ്പുകളിലായാണ് 10 വർഷം വീതം തടവ്.

മുണ്ടക്കയം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പെൺകുട്ടിക്ക് ഇപ്പോൾ ഇരുപത് വയസാണ് പ്രായം. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനം ആരംഭിച്ചത്. പിതാവ് തന്നെ പീഡിപ്പിച്ചിരുന്നതായി അയൽവാസിയായ സ്ത്രീയോട് പെൺകുട്ടി പറഞ്ഞിരുന്നു. ഇവരാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്.

എന്നാൽ കേസ് വിസ്താരത്തിനിടയിൽ പെൺകുട്ടിയും മാതാവ് കൂറുമാറി. സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് പിതാവിന്റെ സഹായം ആവശ്യമാണെന്നും അതിനാലാണ് മൊഴി മാറ്റിയതെന്നും പെൺകുട്ടി പറഞ്ഞിരുന്നു.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ പുഷ്‌കരൻ ഹാജരായി.