നടൻ അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പ നാളെ തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസിന്റ ഭാഗമായി നടന്ന പ്രസ്‌മീറ്റിനിടയിൽ അല്ലു അർജുൻ മോഹൻലാലിനെക്കുറിച്ച് പറയുന്നതിന്റെ ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ. മോഹൻലാലിനെ ഇഷ്ടമില്ലാത്തെ ഒരു തെന്നിന്ത്യൻ താരം പോലും ഉണ്ടാകില്ലെന്നാണ് അല്ലു പറയുന്നത്.

' മോഹൻലാൽ സാറിനെ ഇഷ്ടമില്ലാത്ത ഒരു തെന്നിന്ത്യൻ താരം പോലും ഉണ്ടാകില്ല. കാരണം ഞങ്ങളൊക്കെ ഇവരെ കണ്ടാണ് വളർന്നത്. കുട്ടിയായിരുന്നപ്പോൾ ഞാൻ കണ്ട സൂപ്പർസ്റ്റാറുകൾ ഇവരായിരുന്നു. അതിനാൽത്തന്നെ അവരെ ഇഷ്ടപ്പെടാതിരിക്കാൻ കാരണമില്ല.' -അല്ലു അർജുൻ പറഞ്ഞു.
പുഷപയിൽ രക്തചന്ദനക്കടത്തുകാരനായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ.