
സംവിധായകൻ സനൽകുമാർ ശശിധരനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'കയറ്റം". ഹിമാലയത്തിൽ ഒരു സ്ത്രീ നടത്തുന്ന ഒറ്റയ്‌ക്കുള്ള യാത്രയെ കുറിച്ചാണ് സിനിമ പറയുന്നത്.
മായ എന്ന കഥാപാത്രമായിട്ടാണ് മഞ്ജുവാര്യർ എത്തുന്നത്. കഴിഞ്ഞ ദിവസം താരത്തെ കുറിച്ച് സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു.
' എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് കയറ്റം. ആ സിനിമയിലൂടെ എനിക്ക് ഈ അത്ഭുതപ്പെടുത്തുന്ന സ്ത്രീയെ കണ്ടുമുട്ടാൻ സാധിച്ചു. അവർ ബഹുമുഖ പ്രതിഭയാണ്, നർത്തകിയാണ്, എഴുത്തുകാരിയാണ്, സംവിധായികയാണ്, അത്ഭുതകരമായ വ്യക്തിത്വമാണ്.
സ്വകാര്യമായി സംസാരിക്കാൻ സാഹചര്യം ലഭിച്ചില്ലെങ്കിലും ഇനി സ്വകാര്യമായി ലഭിക്കുന്ന അവസരത്തിൽ ഞങ്ങളുടെ സംവിധാനങ്ങളെ കുറിച്ച് അവരുടെ അനുഭവങ്ങൾ ചോദിച്ചറിയാൻ ആഗ്രഹിക്കുന്നു. അവരോടുള്ള എന്റെ ആരാധനയുടെയും സ്‌നേഹത്തിന്റെയും പേരിലായിരിക്കും കയറ്റം ഓർമിക്കപ്പെടാൻ പോകുന്നതെന്നു തോന്നുന്നു." ഇങ്ങനെയായിരുന്നു കുറിപ്പ്.