patanjali

കൊച്ചി: ആയുർവേദ മരുന്നായ ച്യവനപ്രാശത്തിന്റെ ഫലപ്രാപ്തിക്ക് ഗവേഷണാടിസ്ഥാനത്തിലുള്ള ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി പതഞ്ജലി യോഗപീഠം. പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്(പി.ആർ.ഐ) കീഴിലാണ് ആയുർവേദ മരുന്നുകളെക്കുറിച്ച് ഗവേഷണം പുരോഗമിക്കുന്നത്. കോറോനിൽ, ലിപിഡോം, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, പീഡാനിൽ ഗോൾഡ്, ഓർത്തോഗ്രിറ്റ് തുടങ്ങിയ ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തിക്കുള്ള ശാസ്ത്രീയ തെളിവുകൾ ഇതിനോടകം ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. ആയുർവേദ അറിവുകളെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിൽ ഒരു സുപ്രധാന നേട്ടമാണിതെന്ന് പതഞ്ജലി റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണ പറഞ്ഞു. അതേസമയം, പതഞ്ജലി സ്പെഷൽ ച്യവനപ്രാശം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായി ആചാര്യ ജീ വിശദീകരിച്ചു.