
സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച പരസ്യത്തിനെതിരെ വ്യാപക വിമർശനം. കൊറിയയിലെ സോൾ മിൽക്ക് എന്ന ഡെയറി സ്ഥാപനത്തിന്റെ പരസ്യത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
പുഴയുടെ തീരത്തുകൂടി കാമറയുമായി നടന്നു പോകുന്ന ആൾ വെളുത്ത വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ യോഗ ചെയ്യുന്നതും വെള്ളം കുടിക്കുന്നതും കാണുകയാണ്.
തുടർന്ന് രഹസ്യമായി അത് കാമറയിൽ പകർത്തുന്നു. പെട്ടെന്ന് ശബ്‌ദം കേൾക്കുന്നതോടെ സ്ത്രീകൾ പുരുഷനെ കാണുകയും പശുക്കളായി രൂപം മാറുകയും ചെയ്യുന്നതാണ് പരസ്യം.
സംഭവം വിവാദമായതോടെ കമ്പനി പരസ്യം പിൻവലിക്കുകയും മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്‌തു. പക്ഷേ, നിരവധി പേർ പരസ്യം ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്‌തു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ പരസ്യം ഹിറ്റാക്കാൻ ഇതിനേക്കാൾ മികച്ചൊരു ഐഡിയ ഇല്ലെന്നാണ് ഈ രംഗത്തെ വിദ്ഗദ്ധർ പറയുന്നത്.
എന്നാൽ, സോൾ മിൽക്ക് കമ്പനിയിൽ നിന്നും മുമ്പും സമാനമായ രീതിയിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനായി നഗ്നരായ സ്ത്രീകൾ ദേഹത്ത് തൈര് തേച്ചു പിടിക്കുന്നതായിരുന്നു അന്ന് കാണിച്ചെതെന്ന് കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.