
തിരുവനന്തപുരം: വിരമിച്ച നാലുലക്ഷത്തോളം തൊഴിലാളികൾക്ക് നാലുമാസമായി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ (ബി.എം.എസ്) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സർക്കാർ സഹായമില്ലാതെ തനതുഫണ്ടിനാൽ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡിലെ പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സലിം തെന്നിലാപുരം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. വിജേഷ് കുമാർ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് മനോഷ് കുമാർ, ജില്ലാ ഭാരവാഹികളായ എ. മധു, ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.