
കൊച്ചി: ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി.എൻ. ബാലകൃഷ്ണൻ പാർട്ടി വിട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിലിരിക്കെയാണ് സി.എൻ.ബാലകൃഷ്ണൻ പ്രതിഷേധവുമായി ഇറങ്ങിപോയത്.
അകാരണമായി ജില്ലാ കമ്മിറ്റിയിൽ നിന്നും തന്നെ ഒഴിവാക്കുന്നുവെന്നും ഇതിൽ പ്രതിഷേധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപോയത്. ശേഷം പാർട്ടി വിടുന്നുവെന്ന് അറിയിക്കുകയായിരുന്നു.
എന്നാൽ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പഴയ ആളുകൾ ഒഴിവായാൽ മാത്രമേ പുതിയ ആളുകൾക്ക് വരാൻ കഴിയുകയുള്ളൂ എന്നാണ് ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞത്.