
പ്രശസ്ത സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രമായ ഗംഗുഭായി കത്തിയവാസിയുടെ ആദ്യ പ്രദർശനം 72-ാമത് ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കും. ബൻസാല പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജയ് ബൻസാല ലീലാ ബൻസാലിയും പെൻ സ്റ്റുഡിയോസിന്റെ ബാനറിൽ ഡോ. ജയന്തിലാൽ ഗാഢയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 18ന് ആണ് തിയേറ്ററുകളിലെത്തുന്നത്.എസ്. ഹുസൈൻ സെയ്‌ദി രചിച്ച മാഫിയ ക്യൂൻസ് ഒഫ് മുംബയ് എന്ന പുസ്തകത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രം ഗംഗുഭായ് എന്ന അധോലോക നായികയുടെ കഥയാണ് പറയുന്നത്. ആലിയ ഭട്ടാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശന്തനു മഹേശ്വരി, വിജയ് രാസ്, ഇന്ത്യ തിവാരി, വരുൺ കപൂർ, സീനാ പഹ്‌വ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അജയ് ദേവ്‌ഗണും ഇമ്രാൻ ഹഷ്‌മിയും ഹുമാ ഖുറേഷിയും അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു.