
തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ നടത്തിവരുന്ന നിൽപ് സമരം ഒമ്പതാം ദിവസം പിന്നിട്ടു. ഇന്നലെ പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.ജി.എം.ഒ.എ മുൻ സംസ്ഥാന എഡിറ്റർ ഡോ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ. മേരി ജ്യോതി വിൽസൺ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷംസുദ്ദീൻ, ജില്ലാ സെക്രട്ടറി ഡോ. കൃഷ്ണകുമാർ, ഡോ. ദിൽജൂ, ഡോ. അജയ് കുമാർ, ഡോ. ഇബ്രാഹിം ഷിബിൽ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ.അപർണ, ഡോ.അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.