ഹ്യു​മ​ൻ ​ ​റൈ​റ്റ്‌​സ് ​ പ്രൊ​ട്ട​ക്ഷ​ൻ​ ​ക​മ്മി​ഷ​ന്റെ​ ​ഓ​ണ​റ​റി​ ​ഡോ​ക്ട​റേ​റ് ​ ഫെ​ബ്രു​വ​രി​​​യി​​​ൽ​ ​ ​ഡ​ൽ​ഹി​​​യി​​​ൽ​ ​ ​സ​മ്മാ​നി​​​ക്കും

badhusj

ഹ്യു​മ​ൻ​ ​റൈ​റ്റ്‌​സ് ​പ്രൊ​ട്ട​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​സാ​മൂ​ഹി​ക​ ​സാം​സ്‌​കാ​രി​ക​ ​സ​ന്ന​ദ്ധ​ ​സേ​വ​ന​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പ്ര​മു​ഖ​ ​വ്യ​ക്തി​ത്വ​ങ്ങ​ളെ​ ​ഓ​ണ​റ​റി​ ​ഡോ​ക്ട​റേ​റ്റ് ​ന​ൽ​കി​ ​ആ​ദ​രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​പ്ര​മു​ഖ​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​താ​വും​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​റു​മാ​യ​ ​എ​ൻ.​എം​ ​ബാ​ദു​ഷ​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​താ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​
160​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​യു​എ​ൻ,​ ​യു​നെ​സ്‌​കോ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​രാ​ജ്യാ​ന്ത​ര​ ​സം​ഘ​ട​ന​ക​ളും​ ​ആ​യി​ ​ചേ​ർ​ന്ന് ​ഒ​ട്ട​ന​വ​ധി​ ​സ​ന്ന​ദ്ധ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​എ​ച്ച്ആ​ർ​പി​സി​ ​ഇ​ത്ത​വ​ണ​ ​അ​വ​രു​ടെ​ ​ഓ​ണ​റ​റി​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ 75​ ​മ​ഹ​ത് ​വ്യ​ക്തി​ത്വ​ങ്ങ​ളെ​ ​ആ​ണു​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ 2020​ -2021​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഉ​ണ്ടാ​യ​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ത്തി​ലും​ ​കോ​വി​ഡ് 19​ ​മ​ഹാ​മാ​രി​യു​ടെ​ ​സ​മ​യ​ത്തും​ ​ബാ​ദു​ഷ​ ​ന​ട​ത്തി​യ​ ​സ്തു​ത്യ​ർ​ഹ​ ​സേ​വ​ന​ങ്ങ​ൾ​ ​മു​ൻ​നി​ർ​ത്തിയാണ് ഡോക്ടറേറ്റ് നൽകാൻ ​എ​ച്ച്ആ​ർ​പി​സി​ ​തീരുമാനി​ച്ചത്.​ ​ ​ഫെ​ബ്രു​വ​രി​ 27​ ​ന് ​ഡ​ൽ​ഹി​യി​ൽ​ ​ ​ന​ടക്കുന്ന ​ച​ട​ങ്ങി​ൽ​ ഡോ​ക്ട​റേ​റ്റ് ​ന​ൽ​കി​ ​ആ​ദ​രി​ക്കും.