cftfgyt

സിഡ്നി: ആസ്ട്രേലിയയിൽ കാറ്റിൽ പറന്നുയർന്ന വായു നിറച്ച ബൗൺസി കാസിലിൽ നിന്ന് താഴേക്ക് വീണ് 5 കുട്ടികൾക്ക് ദാരുണാന്ത്യം. ടെവോൻപോർട്ടിലെ ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന 10,11 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. നിലവിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള 5 കുട്ടികളിൽ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്. ശക്തമായ കാറ്റിൽ ബൗൺസി കാസിൽ 10 മീറ്ററോളം മുകളിലേക്ക് പറന്നുയർന്നുവെന്നാണ് വിവരം. ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.ഇതിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അനുശോചനം രേഖപ്പെടുത്തി.