
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതാ എസ്. നായരെ വിഷം നല്‍കാന്‍ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന് സരിത തന്നെയാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ''നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ വിഷം ബാധിച്ചിരുന്നു. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. വെല്ലൂരും തിരുവനന്തപുരത്തുമായി ഇപ്പോഴും ചികിത്സയിലാണ്. കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ എടുക്കുന്നുണ്ട്. കാന്‍സറൊന്നുമില്ല. രോഗം പൂര്‍ണമായും ഭേദമായ ശേഷം വിഷം നല്‍കിയത് ആരെന്ന് വെളിപ്പെടുത്തും. ഇപ്പോള്‍ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സമയമാണെന്നും സരിത വ്യക്തമാക്കി.
2015ലെ കയ്യേറ്റശ്രമ കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോഴാണ് സരിത ഇക്കാര്യം പറഞ്ഞത്. കേസ് വിധി പറയാന്‍ 29ലേക്കു മാറ്റി.