
ബറോഡ : ഡൽഹിക്കെതിരായ കുച്ച് ബിഹർ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനായി സെഞ്ച്വറി തേടി യുവതാരം ഷോൺ റോജർ.മത്സരം സമനിലയിൽ പിരിഞ്ഞു.മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ഡൽഹി 541/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തപ്പോൾ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 277ൽ അവസാനിച്ചു. ഷോൺ 117 റൺസാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ ഡൽഹി 58/4ലെത്തിയപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു.