cycling

തിരുവനന്തപുരം : കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം 118 പോയിന്റ് നേടി ചാമ്പ്യന്മാരായി.53 പോയിന്റ് നേടി ഇടുക്കി രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് സി.ആർ.പി.എഫ് പള്ളിപ്പുറം ഡി.ഐ.ജി.പി .രാധാകൃഷ്ണനും ദേശീയ സൈക്ലിംഗ് ഫെഡറേഷൻ സെക്രട്ടറി ജനറൽ മനീന്ദർപാൽ സിംഗും ട്രോഫികൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ നിർമൽ കുമാർ, സെക്രട്ടറി സുധീഷ് കുമാർ, ട്രഷറർ ജയപ്രസാദ്, ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 24 മുതൽ 28വരെ ജയ്പൂരിൽ നടക്കുന്ന ദേശിയ ട്രാക്ക് സൈക്ലിംഗ് മത്സരത്തിനുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നുമാണ് തിരഞ്ഞെടുത്തത്.