ashes

അഡ്‌ലെയ്ഡ് : ഡേ ആൻഡ് നൈറ്റായി നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ആദ്യ ദിനം കളി നിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 221 റൺസ് നേടി. 95 റൺസ് വീതം നേടി പുറത്താകാതെ നിൽക്കുന്ന മാർനസ് ലബുഷാനെയും പുറത്തായ ഡേവിഡ് വാർണറുമാണ് ആതിഥേയരുടെ ഇന്നിംഗ്സിന് കരുത്ത് പകർന്നത്.

എട്ടാം ഓവറിൽ മാർക്കസ് ഹാരിസ്(3) പുറത്തായ ശേഷം ക്രീസിൽ ഒരുമിച്ച ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 172 റൺസാണ്. കളിനിറുത്തുമ്പോൾ 18 റൺസുമായി സ്റ്റീവൻ സ്മിത്താണ് ലബുഷാനെയ്ക്ക് കൂട്ട്.