
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന കുവൈറ്റ് പൗരന്മാരിലാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്വബാഹ് പറയുന്നത്. എന്നാൽ ഒമിക്രോൺ കേസുകൾ കൂടുന്നില്ലെന്നത് ആശങ്കയ്ക്ക് അല്പം അയവുവരുത്തുന്നുണ്ട്. നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തി ക്വാറൈന്റെനിൽ കഴിയുകയാണ്.
കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനാൽ കൊവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറവണമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കുവൈറ്റിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് പ്രവാസികൾക്കിടയിൽ ആശങ്ക കൂട്ടിയിട്ടുണ്ട്.