died

തൃക്കാക്കര: കാക്കനാട് വാഴക്കാല കുന്നേപ്പറമ്പിൽ കെന്റ് ഓക്ക് ഫ്ളാറ്റ് സൈപ്രസ് ടവറിലെ ജി.എ 04 അപ്പാർട്‌മെന്റിലെ നാലാംനിലയിൽ നിന്നുവീണ് പതിമൂന്നുകാരന് ദാരുണാന്ത്യം. ഉത്സാഹ്- മായ ദമ്പതികളുടെ മകൻ നിരഞ്ജനാണ് മരിച്ചത്. ഇടപ്പള്ളി ക്യാമ്പ്യൻ പബ്ലിക് സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവും ഇളയകുട്ടിയും മാത്രമാണ് ഫ്ളാറ്റിൽ ഉണ്ടായിരുന്നത്. തൃക്കാക്കര പൊലീസ് മേൽനടപടി സ്വീകരിച്ചു. കുട്ടി എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. പിതാവ് ഐ.എച്ച്.ആർ.ഡി.എ കോളേജ് അദ്ധ്യാപകനും മാതാവ് ഇൻഫോപാർക്ക് ജീവനക്കാരിയുമാണ്.