cxtgftf

ജക്കാർത്ത : ഇന്തോനേഷ്യയിൽ ഈ മാസമാദ്യം പൊട്ടിത്തെറിച്ച് 48 പേരുടെ മരണത്തിന് കാരണമായ സെമേരു അഗ്നിപർവതത്തിൽ വീണ്ടും പൊട്ടിത്തെറി. അപ്രതീക്ഷിതമായി ഇന്നലെ രണ്ട് തവണ അഗ്നി പർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നവരുൾപ്പെടെയുള്ള പ്രദേശവാസികൾ പരിഭ്രാന്തരായി. പൊട്ടിത്തെറിയെ തുടർന്ന് പ്രദേശമാകെ പുകയും ചാരവും ലാവയും പ്രദേശമാകെ പടർന്നു. ഈ മാസമാദ്യമുണ്ടായ സ്ഫോടനത്തെ തുടർന്ന് നിരവധി പേരെ കാണാതായിരുന്നു. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.

പർവതത്തിന്റെ 4.5 കിലോമീറ്റർ വരെ അഗ്നി പർവ്വതത്തിൽ നിന്നുള്ള ചാരവും ലാവയും എത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് തുടർന്നു വന്നിരുന്ന രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇനി മുതൽ സെമേരു അഗ്നി പർവതം ഇടയ്ക്കിടെ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഡിസംബർ 4 ന് സെമേരു പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ പുകയും ചാരവും നിറഞ്ഞു. fഇതിനെ തുട‌ർന്ന് പ്രദേശവാസികളായ 10000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമാണ് സെമേരു. ഏകദേശം 130 ഓളം സജീവ അഗ്നിപർവതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്.